കബഡിയിൽ വനിതകൾക്ക് സ്വർണ്ണം, ഇന്ത്യയുടെ മെഡൽ 100 എന്ന ചരിത്രം തൊട്ടു

Newsroom

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ മെഡൽ നില ചരിത്രത്തിൽ ആദ്യമായി 100 എന്ന നമ്പർ തൊട്ടു. ഇന്ന് രാവിലെ വനിതാ കബഡി ഫൈനലിൽ സ്വർണ്ണം നേടിയതോടെയാണ് ഇന്ത്യ നൂറാം മെഡൽ സ്വന്തമാക്കിയത്. ഫൈനലിൽ ചൈനീസ് തയ്പെയിയെ തോൽപ്പിച്ച് ആണ് ഇന്ത്യൻ വനിതാ ടീം കിരീടം നേടിയത്. ഫൈനലിൽ കടുത്ത പോരാട്ടത്തിന് ഒടുവിൽ 26-24 എന്ന സ്കോറിനാണ് ഇന്ത്യ ജയിച്ചത്.

ഇന്ത്യ 23 10 06 10 00 27 175

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ചൈനീസ് തായ്പയി ഇന്ത്യയെ സമനിലയിൽ പിടിച്ചിരുന്നു. ഈ വിജയത്തോടെ ഇന്ത്യക്ക് 25 സ്വർണ്ണം ആയി. ഇതു കൂടാതെ 35 വെള്ളിയും 40 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. ഇനി ഇന്ന് തന്നെ ഇന്ത്യയുടെ പുരുഷ കബഡി ടീമും ഫൈനലിൽ ഇറങ്ങുന്നുണ്ട്.