പുരുഷന്മാരുടെ 1500 മീറ്റർ ഫൈനലിൽ ഇന്ത്യയുടെ അജയ് കുമാർ സരോജും ജിൻസൺ ജോൺസണും ഇടൻ നേടി. ഒക്ടോബർ ഒന്നിനാകും ഫൈനൽ നടക്കുക. അജയ് കുമാറിന് അധികം വെല്ലുവിളികൾ യോഗ്യത ഘട്ടത്തിൽ നേരിടേണ്ടി വന്നില്ല. സൗദി അറേബ്യയുടെ റേദ് ഖൈറല്ലയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ രാജസ്ഥാൻ സ്വദേശിയായ അജയ് കുമാറിനായി. 3:51.93 സെക്കൻഡിൽ ആണ് അജയ് കുനാർ ഫിനിഷ് ചെയ്തത്.

നിലവിലെ ചാമ്പ്യനായ ജോൺസണ് ഹീറ്റ് 2-ൽ വലിയ വെല്ലുവിളി നേരിട്ടു. 3:56.22 എന്ന മികച്ച സമയത്തിൽ അഞ്ചാം സ്ഥാനത്തെത്തിയാണ് ജോൺസൺ യോഗ്യത നേടിയത്. മലയാളി താരമാണ് ജോൺസൻ ആണ് ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷ
					













