സിംഗപ്പൂരിനെ ഗോളിൽ മുക്കി ഇന്ത്യൻ വനിതാ ഹോക്കി ടീം

Newsroom

ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ബുധനാഴ്ച നടന്ന പൂൾ എയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വലിയ വിജയം. സിംഗപ്പൂരിനെ 13-0 എന്ന സ്കോറിനാണ് ഇന്ത്യൻ വനിതാ ടീം തോൽപിച്ചത്. സ്‌ട്രൈക്കർ സംഗീത കുമാരിയുടെ ഹാട്രിക്ക് ഇന്ത്യയുടെ വിജയത്തിൽ കരുത്തായി.

ഇന്ത്യ 23 09 27 18 56 51 339

ആദ്യ രണ്ട് ക്വാർട്ടറിൽ തന്നെ ഇന്ത്യ എട്ട് ഗോളുകൾ നേടിയിരുന്നു. സംഗീത 23, 47, 56 മിനുട്ടുകളിൽ ആയാണ് ഹാട്രിക്ക് ഗോളുകൾ നേടിയത്‌. 14-ാം മിനിറ്റിൽ നവനീത് കൗർ രണ്ട് തവണ ഗോൾവല കുലുക്കി.

ഉദിത (6′), സുശീല ചാനു (8′), ദീപിക (11′), ദീപ് ഗ്രേസ് എക്ക (17′), നേഹ (19′), സലിമ ടെറ്റെ (35′), മോണിക്ക (52′), വന്ദന കതാരിയ (56′) എന്നിവരാണ് മറ്റു ഗോൾ സ്‌കോറർമാർ. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ മലേഷ്യയെ നേരിടും.