ഷൂട്ട്-ഓഫില്‍ സ്വര്‍ണ്ണം കൈവിട്ട് ഇന്ത്യന്‍ പുരുഷ ടീം, വനിതകള്‍ക്കും വെള്ളി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യന്‍ ഗെയംസിന്റെ അമ്പെയ്ത്ത് മത്സരങ്ങളില്‍ ഇന്ത്യയുടെ പുരുഷ വനിത ടീമുകള്‍ക്ക് വെള്ളി മെഡല്‍. ഷൂട്ട്-ഓഫില്‍ ആണ് പുരുഷ വിഭാഗം സ്വര്‍ണ്ണം കൈവിട്ടത്. ഇരു വിഭാഗത്തിലും കൊറിയയായിരുന്നു ഇന്ത്യയുടെ ഫൈനലിലെ എതിരാളികള്‍. പുരുഷ ടീം നാല് റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇരു ടീമുകളും 229 പോയിന്റില്‍ നിന്നുവെങ്കിലും ഷൂട്ടൗട്ടില്‍ ഇന്ത്യയെ മറികടന്ന് കൊറിയ സ്വര്‍ണ്ണം നേടി.

വനിതകള്‍ 228-231 എന്ന സ്കോറിനാണ് കൊറിയയോട് പരാജയപ്പെട്ടത്. ആദ്യ സെറ്റില്‍ ലീഡ് നേടിയ ഇന്ത്യ രണ്ടാം സെറ്റില്‍ കൊറിയയ്ക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നു. മൂന്നാം സെറ്റില്‍ ഇരു ടീമുകളും 58 പോയിന്റുകളുമായി ഒപ്പം നിന്നപ്പോള്‍ 58-55 എന്ന സ്കോറിനു നിര്‍ണ്ണായകമായ നാലാം സെറ്റ് നേടി കൊറിയ വനിത വിഭാഗം സ്വര്‍ണ്ണം ഉറപ്പാക്കി.