ഏഷ്യൻ ഗെയിംസ് പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം എച് എസ് പ്രണോയ് സെമി ഫൈനലിൽ പരാജയപ്പെട്ടു. ചൈനയുടെ ഷി ലിംഗിനെ നേരിട്ട പ്രണോയ് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പരാജയപ്പെട്ടത്. 21-16,21-9 എന്നായിരുന്നു സ്കോർ. ഏഷ്യൻ ഗെയിംസ് പുരുഷ സിംഗിൾസ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമാകാനുള്ള അവസരമാണ് പ്രണോയിക്ക് നഷ്ടമായത്. ഇതോടെ ഇന്ത്യ വെങ്കല മെഡലുമായി തൃപ്തിപ്പെടേണ്ടി വന്നു.
ഇന്നലെ ആവേശകരമായ മത്സരത്തിൽ മലേഷ്യയുടെ ലീ സി ജിയായെ മറികടന്നാണ് മലയാളി ആയ പ്രണോയ് സെമി ഉറപ്പിച്ചത്. എന്നാൽ സെമിയിൽ ആ മികവ് ആവർത്തിക്കാൻ പ്രണോയിക്ക് ആയില്ല. 1982ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് പുരുഷ സിംഗിൾസിൽ ഒരു മെഡൽ നേടുന്നത്. 1982ൽ സെയ്ദ് മോദിയും വെങ്കലം നേടിയിരുന്നു.
ഇന്ത്യ ഇതുവരെ 21 സ്വർണ്ണവും 32 വെള്ളിയും 35 വെങ്കലവും അടക്കം 88 മെഡലുകൾ നേടി കഴിഞ്ഞു.