ഷൂട്ടിംഗിൽ ഇന്ത്യക്ക് ഒരു സ്വർണ്ണം കൂടെ, 10 മീറ്റർ എയർ പിസ്റ്റളിൽ 1 പോയിന്റിന് ചൈനയെ തോല്പ്പിച്ചു

Newsroom

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു സ്വർണ്ണം കൂടെ. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ ആണ് ഇന്ത്യ സ്വർണ്ണം നേടിയത്. സരബ്ജോത് സിംഗ്, ശിവ നർവാൾ, അർജുൻ സിംഗ് ചീമ എന്നിവരടങ്ങിയ ഇന്ത്യൻ ത്രയം പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ ആകെ 1734 സ്‌കോർ നേടി സ്വർണം ഉറപ്പിച്ചു. ആതിഥേയരായ ചൈനയെ ഒരു പോയിന്റിന് മാത്രം പിന്നിലാക്കി ടീം സ്വർണത്തിൽ എത്തിയത്.

ഇന്ത്യ 23 09 28 10 08 32 900

1730 പോയിന്റുമായി വിയറ്റ്‌നാം വെങ്കല മെഡൽ സ്വന്തമാക്കി. സരബ്ജോത് 580 പോയിന്റും അർജുൻ 578 പോയിന്റും നേടി. ഇന്ന് നടക്കുന്ന പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ ഇരുവരും മത്സരിക്കും. അവിടെയും ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുണ്ട്.

10 മീറ്റർ എയർ റൈഫിളിലും വനിതകളുടെ 25 മീറ്റർ പിസ്റ്റൾ സ്വർണത്തിനും ശേഷം ഷൂട്ടിങ് റേഞ്ചിലെ മൂന്നാമത്തെ ടീം സ്വർണമാണിത്. നിലവിലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 24-ാം മെഡലും കൂടിയാണിത്.