പതിനെട്ടാമത് ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണമെന്ന നേട്ടം സ്വന്തമാക്കിയത് ചൈന. ചൈനീസ് വുഷു അത്‌ലറ്റ് സൺ പെയുവാൻ ആണ് ഇന്തോനേഷ്യയിൽ വെച്ച് നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം നേടിയത്. വുഷുവിന്റെ ചാങ്ക്വാൻ കാറ്റഗറിയിൽ ആണ് ചൈനക്ക് ആദ്യ സ്വർണം പിറന്നത്.
ആതിഥേയരായ ഇന്തോനേഷ്യയുടെ താരം എഡ്ഗാർ സേവ്യർ മാർവലോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചൈനീസ് താരം സ്വർണം നേടിയത്. തായ്‌പേയുടെ സമി സെമിനാണ് വെങ്കലം നേടിയത്. ഇതേ കാറ്റഗറിയിൽ രണ്ടു ഇന്ത്യൻ താരങ്ങളും മത്സരിച്ചിരുന്നു. ഇന്ത്യൻ അഞ്ജുൾ നാംദേയോ അഞ്ചാം സ്ഥാനവും പത്തൊൻപത് കാരനായ യുവതാരം സൂരജ് സിംഗ് മയങ്ലംബം പത്താം സ്ഥാനവും നേടി.