ഈ സീസണിൽ ചെൽസിയിൽ തന്നെ കളിക്കും- ഈഡൻ ഹസാർഡ്

- Advertisement -

ഈ സീസണിൽ ചെൽസിയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കി ചെൽസി സൂപ്പർ താരം ഈഡൻ ഹസാർഡ്. പക്ഷെ പുതിയ കരാർ ഒപ്പിടുന്ന കാര്യത്തിൽ താരം ഉറപ്പൊന്നും നൽകിയിട്ടില്ല. എങ്കിലും താരവുമായി പുതിയ കരാർ ഒപ്പിടാനാകും എന്ന പ്രതീക്ഷയിൽ തന്നെയാണ് ലണ്ടൻ ക്ലബ്ബ്.

ഓഗസ്റ്റ് 31 ന് തീരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ഹസാർഡ് റയൽ മാഡ്രിഡിലേക്ക് പോയേക്കും എന്ന അഭ്യൂഹങ്ങൾക് ഇതോടെ വിരാമമായി. 27 കാരനായ ഹസാർഡിന് 2020 വരെ ചെൽസിയുമായി കരാറുണ്ട്.

ചെൽസിയിൽ താൻ ഏറെ സന്തോഷവാൻ ആണെന്നും ഈ സീസണിൽ താൻ ക്ലബ്ബിൽ തുടരുമെന്നും വ്യക്തമാക്കിയ താരം വരും വർഷങ്ങളിൽ എന്ത് സംഭവിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും തന്റെ ഭാവി എന്നും വ്യക്തമാക്കി. ഡിസംബറിന് മുൻപ് തരവുമായി പുതിയ കരാർ ഒപ്പിടാനാകും ചെൽസിയുടെ ശ്രമം. 2012 മുതൽ ചെൽസിയുടെ പ്രധാന തരമാണ് ഹസാർഡ്.

പ്രീമിയർ ലീഗിൽ ഈ സീസണിൽ 2 മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങിയ താരം 2 അസിസ്റ്റുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

Advertisement