ഇന്തോനേഷ്യയിൽ വെച്ച് നടക്കുന്ന പതിനെട്ടാമത് ഏഷ്യൻ ഗെയിംസ് പ്രമാണിച്ച് സ്‌പെഷൽ ഗൂഗിൾ ഡൂഡിലുകൾ ഗൂഗിൾ അവതരിപ്പിച്ചു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ മൾട്ടി സ്പോർട്സ് ഈവന്റിനാണ് ഇന്ന് കൊടിയുയരുന്നത്. നാല് വർഷം കൂടുമ്പോൾ ഈ കായിക മാമാങ്കം നടത്തുന്നത് ഏഷ്യൻ ഒളിമ്പിക് കൗൺസിലാണ്.
45 രാജ്യങ്ങളിൽ നിന്നായി 55 ഇനങ്ങളിൽ കായിക താരങ്ങൾ മാറ്റുരയ്ക്കുന്നുണ്ട്. ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത് 1951ൽ ഇന്ത്യയിൽ വെച്ചാണ്. സാധാരണയായി ഒരു സിറ്റിയിൽ മാത്രമാണ് ഏഷ്യൻ ഗെയിംസ് നടക്കുകയെങ്കിൽ ഇത്തവണ ഇൻഡോനേഷ്യയിലെ ജക്കാർത്തയിലും പാലെമ്ബാങ്കിലും നടക്കും. ഭൂരിഭാഗം മത്സരങ്ങൾ ജക്കാർത്തയിൽ നടക്കുമ്പോൾ ഷൂട്ടിംഗ്, ടെന്നീസ് തുടങ്ങിയ ഇനങ്ങൾ പാലെമ്ബാങ്കിലും നടക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial