ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി അങ്കിത റെയ്‍ന

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യന്‍ ഗെയിംസ് വനിത ടെന്നീസ് സിംഗിള്‍സില്‍ അങ്കിത റെയ്‍നയുടെ മുന്നേറ്റം. ഇന്ന് നടന്ന് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ജപ്പാന്‍ താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകളിലാണ് റെയ്‍ന വിജയം ഉറപ്പാക്കിയത്. ജപ്പാന്റെ ഇരി ഹൊസൂമിയെ 6-1, 6-2 എന്ന സ്കോറിനാണ് അങ്കിത പരാജയപ്പെടുത്തിയത്. ഇതോടെ സിംഗിള്‍സ് വിഭാഗത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുവാന്‍ താരത്തിനായി.