ഗോൾഫിൽ ഇന്ത്യക്ക് ഒരു മെഡൽ നേടിക്കൊടുത്ത് അദിതി അശോക്

Newsroom

ഇന്ന് നടന്ന വനിതകളുടെ വ്യക്തിഗത ഗോൾഫ് ഇനത്തിൽ ഇന്ത്യയുടെ അദിതി അശോക് വെള്ളി നേടി. നീണ്ട ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഗോൾഫിൽ ഒരു മെഡൽ നേടുന്നത്. വെസ്റ്റ് ലേക്ക് ഇന്റർനാഷണൽ ഗോൾഫ് കോഴ്‌സിൽ 67-66-61-73 റൗണ്ടുകളോടെ ആണ് രണ്ടാം സ്ഥാനത്തെത്തിയത്.

ഇന്ത്യ 23 10 01 11 43 28 049

67-65-69-77 എന്ന റൗണ്ടുകളോടെ തായ്‌ലൻഡിന്റെ അർപിചായ യുബോളി സ്വർണ്ണം നേടി. ദക്ഷിണ കൊറിയയുടെ ഹ്യുഞ്ജോ യൂ വെങ്കല മെഡൽ നേടി. ശിവ് കപൂറിന് ശേഷം ഏഷ്യൻ ഗെയിംസിൽ ഗോൾഫിൽ വ്യക്തിഗത മെഡൽ നേടുന്ന രണ്ടാമത്തെ താരമായും, വ്യക്തിഗത ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായും അദിതി ഇതോടെ മാറി.

ഇന്ത്യയുടെ മറ്റ് രണ്ട് പങ്കാളികളായ പ്രണവി യുആർഎസ് ശരത്, ആവണി പ്രശാന്ത് എന്നിവർ യഥാക്രമം 12, 17 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു.