ലോക വാട്ടർ പോളോ കിരീടം വീണ്ടും അമേരിക്കയ്ക്ക്

Newsroom

വാട്ടർ പോളോയിൽ വനിതകളുടെ ലോകകിരീടം ഒരിക്കൽ കൂടെ അമേരിക്കയ്ക്ക് സ്വന്തം. ഇന്നലെ നടന്ന ഫൈനലിൽ ആതിഥേയരായ റഷ്യയെ തോൽപ്പിച്ചാണ് അമേരിക്കൻ വനിതകൾ കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ 8-5 എന്ന സ്കോറിന് ആണ് അമേരിക്ക ഇന്നലെ വിജയിച്ചത്. അമേരിക്കയ്ക്കായി മേഗി സ്റ്റിഫൻസ് ഹാട്രിക്ക് നേടി.

തുടർച്ചയായ മൂന്നാം തവണയാണ് അമേരിക്ക വാട്ടർ പോളോയി ലോക ചാമ്പ്യന്മാർ ആകുന്നത്‌. നിലവിൽ ഒളിമ്പിക് ഗോൾഡും അമേരിക്കയ്ക്ക് തന്നെയാണ്‌. പുരുഷന്മാരുടെ വാട്ടർപോളോ ലോകകപ്പിന് നാളെ ജർമ്മനിയിൽ തുടക്കമാകും.