പാരീസ് ഒളിമ്പിക്സിൽ നീന്തൽ കുളത്തിൽ ലോക റെക്കോർഡ് കുറിച്ചു സ്വർണം നേടി അമേരിക്കൻ മിക്‌സഡ് റിലെ ടീം. മിക്‌സഡ് 4×100 മീറ്റർ മെഡലെ റിലെയിൽ ആണ് റയാൻ മർഫി, നിക് ഫിങ്ക്, ഗ്രചൻ വാൽഷ്, ടോറി ഹസ്ക് എന്നിവർ അടങ്ങിയ ടീം ലോക റെക്കോർഡ് ആയ 3 മിനിറ്റ് 37.43 സെക്കന്റ് എന്ന സമയം കുറിച്ചത്. കടുത്ത പോരാട്ടം ആണ് 3 മിനിറ്റ് 37.55 സെക്കന്റ് സമയം കുറിച്ചു വെള്ളി മെഡൽ നേടിയ ചൈനയിൽ നിന്നു അമേരിക്ക നേരിട്ടത്. 3 മിനിറ്റ് 38.76 സെക്കന്റ് സമയം കുറിച്ച ഓസ്‌ട്രേലിയ ആണ് ഈ ഇനത്തിൽ വെങ്കല മെഡൽ നേടിയത്.
വനിതകളുടെ 200 മീറ്റർ വ്യക്തിഗത മെഡലയിൽ കാനഡയുടെ സമ്മർ മക്ലന്തോഷ് സ്വർണം നേടി. 2 മിനിറ്റ് 06.56 സെക്കന്റ് എന്ന ഒളിമ്പിക് റെക്കോർഡ് സമയം ആണ് 17 കാരിയായ സമ്മർ കുറിച്ചത്. ഒരു ഒളിമ്പിക്സിൽ 3 സ്വർണം നേടുന്ന ആദ്യ കനേഡിയൻ താരമായും സമ്മർ മാറി. ഈ ഇനത്തിൽ അമേരിക്കയുടെ കേറ്റ് ഡഗ്ലസ് വെള്ളി മെഡൽ നേടിയപ്പോൾ ഓസ്‌ട്രേലിയൻ താരം കെയ്ലീ മക്നിയോൺ വെങ്കല മെഡലും നേടി. അതേസമയം 100 മീറ്റർ ബട്ടർഫ്ലെയിൽ ഹംഗേറിയൻ താരം ക്രിസ്റ്റോഫ് മിലാക് സ്വർണം നേടി. 49.90 സെക്കന്റ് എന്ന സമയത്തിൽ ആണ് നീന്തൽ പൂർത്തിയാക്കിയത്. കനേഡിയൻ താരങ്ങൾ ആയ ജോഷുവ ലിയെന്റോ ഈ ഇനത്തിൽ വെള്ളിയും ഇല്യ ഖറും വെങ്കല മെഡലും നേടി.