എക്സ്ട്രാ സമയത്തെ ഗോളിൽ ജർമ്മനിയെ വീഴ്ത്തി അമേരിക്ക ഒളിമ്പിക് ഫൈനലിൽ

Wasim Akram

പാരീസ് ഒളിമ്പിക് വനിത ഫുട്‌ബോൾ ഫൈനലിലേക്ക് മുന്നേറി അമേരിക്ക. എതിരില്ലാത്ത ഒരു ഗോളുകൾക്ക് ജർമ്മനിയെ ആണ് അവർ തോൽപ്പിച്ചത്. സമാന ശക്തികളുടെ മികച്ച പോരാട്ടം കണ്ട മത്സരത്തിൽ 90 മിനിറ്റ് പോരാട്ടത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. മത്സരത്തിൽ അമേരിക്ക 10 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് അടിച്ചപ്പോൾ ജർമ്മനി 7 എണ്ണം ആണ് അടിച്ചത്.

അമേരിക്ക

എക്സ്ട്രാ സമയത്തിലേക്ക് നീണ്ട മത്സരത്തിൽ 95 മത്തെ മിനിറ്റിൽ ആണ് വിജയഗോൾ പിറന്നത്. മല്ലൊറി സ്വാൻസന്റെ പാസിൽ നിന്നു മുന്നേറ്റനിര താരം സോഫിയ സ്മിത്ത് നേടിയ ഗോൾ മുൻ ലോക ചാമ്പ്യന്മാർക്ക് ജയം സമ്മാനിക്കുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയുള്ള ജർമ്മൻ ശ്രമം അമേരിക്കൻ ടീം പ്രതിരോധിച്ചു. സോഫി സ്മിത്തിന്റെ ജന്മദിനത്തിൽ നടക്കുന്ന ഫൈനലിൽ ബ്രസീൽ, സ്‌പെയിൻ മത്സര വിജയിയെ ആണ് സ്വർണ മെഡൽ പോരാട്ടത്തിൽ അമേരിക്ക നേരിടുക.