വിരമിക്കൽ പ്രഖ്യാപിച്ച ശ്രീജേഷിനായി ഒളിമ്പിക്സ് മെഡൽ നേടുകയാണ് ലക്ഷ്യം എന്ന് ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്. തങ്ങളുടെ പാരീസ് ഒളിമ്പിക്‌സ് 2024 കാമ്പെയ്ൻ പിആർ ശ്രീജേഷിന് സമർപ്പിക്കും ർന്നും അദ്ദേഹത്തിനായി മെഡൽ നേടൻ ആഗ്രഹിക്കുന്നുവെന്നും ക്യാപ്റ്റൻ പറഞ്ഞു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ ശ്രീജേഷ്, പാരീസ് ഒളിമ്പിക്സോടെ വിരമിക്കും എന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ഹർമൻപ്രീത് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇന്ത്യൻ ഗോൾകീപ്പർക്ക് ഒരു വൈകാരിക സന്ദേശം എഴുതി. ശ്രീജേഷ് ടീമിന് പ്രചോദനമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
‘ശ്രീജേഷിന് വേണ്ടി ഇത് ജയിക്കണം’ എന്നാണ് ടീമിൻ്റെ ആഗ്രഹമെന്നും ഒളിമ്പിക്‌സിൽ ഒരിക്കൽ കൂടി പോഡിയത്തിൽ നിൽക്കാൻ ഇത് തങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണെന്നും ഹർമൻപ്രീത് പറഞ്ഞു.
“‘പാരീസ് 2024 തീർച്ചയായും ഒരു പ്രത്യേക ടൂർണമെൻ്റായിരിക്കും. ഞങ്ങളുടെ കാമ്പെയ്ൻ ഇതിഹാസമായ പിആർ ശ്രീജേഷിന് സമർപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അദ്ദേഹം നമുക്കെല്ലാവർക്കും ഒരു പ്രചോദനമാണ്, 2016 ജൂനിയർ ലോകകപ്പിൽ ഞങ്ങൾ കിരീടം ഉയർത്തിയപ്പോൾ അദ്ദേഹത്തിൻ്റെ ഉപദേശങ്ങൾ ഞാൻ ഇപ്പോഴും ഓർക്കുന്നു. അന്താരാഷ്ട്ര ഹോക്കിയിലെ ഞങ്ങളുടെ പലരുടെയും കരിയറിബ്റ്റെ തുടക്കമായിരുന്നു ഇത്തവണ, ‘ശ്രീജേഷിന് വേണ്ടി മെഡൽ വിജയിക്കണം’, ഒരിക്കൽ കൂടി ആ പോഡിയത്തിൽ നിൽക്കാൻ ഞങ്ങളെ ഇത് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു.” ഹർമൻപ്രീത് പറഞ്ഞു.
ജൂലായ് 27ന് ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ ഈ ഒളിമ്പിക്സിലെ ആദ്യ പോരാട്ടം.