ബാഡ്മിന്റണിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷ ആയിരുന്ന ചിരാഗ് ഷെട്ടി, സ്വാതിക് സായിരാജ് റെഡി സഖ്യം ക്വാർട്ടർ ഫൈനലിൽ പുറത്ത്. പുരുഷ ഡബിൾസിൽ ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ടീം ആയ സ്വാതിക്-ചിരാഗ് സഖ്യത്തിന് പക്ഷെ സെമിഫൈനൽ പ്രവേശനത്തിന് ആയില്ല. ആദ്യ സെറ്റ് നേടിയ ശേഷം ആണ് ഇന്ത്യൻ സഖ്യം മലേഷ്യൻ സഖ്യമായ ആരോൺ ചിയ, സോ വൂയി യിക് സഖ്യത്തോട് പരാജയപ്പെട്ടത്.
ആദ്യ സെറ്റിൽ മികച്ച രീതിയിൽ ആണ് ഇന്ത്യൻ സഖ്യം കളിച്ചത്. 21-13 നു സെറ്റ് നേടിയ സ്വാതിക്-ചിരാഗ് സഖ്യം ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ നൽകി. എന്നാൽ രണ്ടാം സെറ്റിൽ മലേഷ്യൻ സഖ്യം അതേനാണയത്തിൽ തിരിച്ചടിച്ചു. സെറ്റ് 21-14 നു നേടിയ അവർ മത്സരം അവസാന സെറ്റിലേക്ക് നീട്ടി. അവസാന സെറ്റിലും നിരന്തരം തെറ്റുകൾ ഇന്ത്യൻ സഖ്യം വരുത്തി. എന്നാൽ മിഡ് ബ്രൈക്കിൽ ഇന്ത്യൻ സഖ്യത്തിന് ആയിരുന്നു മുൻതൂക്കം. എന്നാൽ ഇടവേളക്ക് ശേഷം കളി മാറ്റിയ മലേഷ്യൻ സഖ്യം 21-16 നു സെറ്റ് ജയിച്ചു സെമിഫൈനൽ ഉറപ്പിച്ചു. തുടർച്ചയായ രണ്ടാം ഒളിമ്പിക്സിൽ ആണ് മലേഷ്യൻ സഖ്യം സെമിയിൽ എത്തുന്നത്.