പാരീസ് ഒളിമ്പിക്സ്, ഇന്ത്യയുടെ പ്രണോയ് പ്രീക്വാർട്ടറിലേക്ക് മുന്നേറി

Newsroom

ആവേശകരമായ തിരിച്ചുവരവിലൂടെ പാരീസ് ഒളിമ്പിക്‌സിൽ എച്ച്എസ് പ്രണോയ് പ്രീക്വാർട്ടർ റൗണ്ടിലേക്ക് മുന്നേറി. ഒളിമ്പിക്‌സിലെ ബാഡ്മിൻ്റൺ ഏറ്റുമുട്ടലിൽ വിയറ്റ്‌നാമിൻ്റെ ലെ ഡക് ഫട്ടിനെ മറികടന്നാണ് ഇന്ത്യയുടെ എച്ച്എസ് പ്രണോയ് പ്രീക്വാർട്ടർ ഉറപ്പിച്ചത്. ആദ്യ ഗെയിം 16-22 ന് കൈവിട്ടുപോയ ശേഷമാണ് പ്രണോയ് ശ്രദ്ധേയമായ കം ബാക്ക് നടത്തിയത്.

Picsart 24 08 01 00 11 06 042

അടുത്ത രണ്ട് ഗെയിമുകൾ 21-11, 21-12 എന്ന സ്കോറിന് സ്വന്തമാക്കാൻ താരത്തിനായി. ഇതോടെ പ്രണോയ് തന്റെ മെഡൽ പ്രതീക്ഷകൾ കാത്തു. നാളെ പ്രീക്വാർട്ടറിൽ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ ആകും പ്രണോയ് നേരിടുക. ഒരു ഇന്ത്യൻ താരം ക്വാർട്ടർ ഫൈനൽ കളിക്കും എന്ന് ഇതോടെ ഉറപ്പായി.