പാരീസ് ഒളിമ്പിക്സിൽ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരഭായ് ചാനുവിന് നിരാശ. സ്നാച്ചിൽ 88 കിലോഗ്രാമും ക്ലീൻ ആൻഡ് ജർക്കിൽ 111 കിലോഗ്രാമും ഉയർത്തി ആകെ 199 ഭാരം ഉയർത്തിയ മീരഭായ് നാലമതായാണ് ഫിനിഷ് ചെയ്തത്.
85 കിലോഗ്രാം ഉയർത്തിയാണ് സ്നാച്ചിൽ മിറഭായ് തുടങ്ങിയത്. ആദ്യ ശ്രമത്തിൽ തന്നെ അനായാസം മീരഭായ് അത് ഉയർത്തി. രണ്ടാം ലിഫ്റ്റിൽ 88 ഉയർത്താൻ ശ്രമിച്ച മിറഭായിക്ക് അത് ഉയർത്താൻ ആയില്ല. മൂന്നാം ശ്രമത്തിൽ ഇന്ത്യൻ താരത്തിന് 88 കിലോ ഉയർത്താൻ ആയി. സ്നാച്ച് കഴിഞ്ഞപ്പോൾ മീരഭായ് മൂന്നാമത് ആയിരുന്നു.
89 കിലോഗ്രാം ഉയർത്തി ചൈനയുടെ ഹൗ സിഹുയി രണ്ടാമതും 93 കിലോഗ്രാം ഉയർത്തിയ റൊമാനിയൻ താരം കാംബൈ വലെന്റിന ഒന്നാമതും നിന്നു. ക്ലീൻ ആൻഡ് ജെർക്കിൽ മീരഭായ് 111 കിലോഗ്രാമിൽ ആണ് തുടങ്ങിയത്. ആദ്യ ശ്രമം വിജയിച്ചില്ല. രണ്ടാം ശ്രമത്തിൽ 111 ഉയർത്തിയതോടെ മിറഭായ് മൂന്നാം സ്ഥാനത്ത് തിരികെയെത്തി. പക്ഷെ 114 എന്ന അവസാന ശ്രമം പരാജയപ്പെട്ടതോടെ മിറഭായ് നാലാമത് ഫിനിഷ് ചെയ്തു.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആയി വെള്ളി നേടിയിട്ടുള്ള താരമാണ് മീരഭായ് ചാനു. ലോക ചാമ്പ്യൻഷിപ്പിലും കോമണ്വെൽത്ത് ഗെയിംസിലും ഇന്ത്യക്ക് ആയി സ്വർണ്ണവും നേടിയിട്ടുണ്ട്. മണിപ്പൂർ സ്വദേശിയായ 29കാരിയുടെ രണ്ടാമത്തെ ഒളിമ്പിക്സ് ആയിരുന്നു ഇത്.