പാരീസ് ഒളിമ്പിക്സ്: ഫുട്ബോൾ മത്സരങ്ങൾ നാളെ മുതൽ

Newsroom

പാരീസ് ഒളിമ്പിക്സ് ഔദ്യോഗികമായി ആരംഭിക്കാൻ ഇനി രണ്ട് ദിവസം മാത്രമാണ് ഉള്ളത്‌. അതിനു മുന്നോടിയായി ഒളിമ്പിക്സ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കുകയാണ്. നാളെ മുതൽ ഫുട്ബോൾ മത്സരങ്ങൾക്ക് കിക്കോഫ് ആകും. നാളെ മഷെരാനോ പരിശീലിപ്പിക്കുന്ന അർജൻ്റീന അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നുണ്ട്. അർജന്റീനയ്ക്ക് മൊറോക്കോ ആണ് എതിരാളികൾ. ഇന്ത്യൻ സമയം 6.30നാകും ഈ മത്സരം.

അർജന്റീന 24 07 23 21 11 00 367

മറ്റൊരു പ്രധാന മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാൻ സ്പെയിനിനെ നേരിടും. ഫ്രാൻസ് അമേരിക്ക മത്സരവും നാളെ നടക്കും. ജിയോ സിനിമയിൽ ഈ മത്സരങ്ങൾ കാണാൻ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജൂലൈ 25 വ്യാഴാഴ്ച, വനിതാ ഫുട്ബോളും ആരംഭിക്കും. അവുടെ ആദ്യ മത്സരത്തിൽ കാനഡ ന്യൂസിലൻഡിനെ നേരിടും, മറ്റൊരു ഏറ്റുമുട്ടലിൽ സ്പെയിൻ ജപ്പാനെ നേരിടും.