വനിത വിഭാഗത്തിൽ 400 മീറ്റർ ഫ്രീസ്റ്റൈലിനു പിറകെ 200 മീറ്റർ ഫ്രീസ്റ്റൈലിലും സ്വർണം നേടി ഓസ്‌ട്രേലിയൻ അരിയാർണ ടിറ്റമസ്. ഒരു മിനിറ്റ് 53.50 സെക്കന്റുകൾ കുറിച്ചാണ് ടിറ്റമസ് പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ചു സ്വർണം സ്വന്തമാക്കിയത്. ഹോംകോങ് താരം സിബാൻ ഹോഗേ വെള്ളി മെഡൽ നേടിയപ്പോൾ കനേഡിയൻ താരം പെന്നി ഒലക്സിയാക് ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്. അതേസമയം അമേരിക്കൻ ഇതിഹാസ താരവും നിലവിലെ സ്വർണ മെഡൽ ജേതാവും ആയ കാറ്റി ഡെക്കി ഈ ഇനത്തിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് വ്യക്തിഗത ഇനത്തിൽ 400 മീറ്ററിൽ ഡെക്കിയെ രണ്ടാമത് ആക്കിയ 20 കാരി ടിറ്റമസ് ഇത്തവണയും നേട്ടം ആവർത്തിച്ചു.
വനിതാ വിഭാഗം 200 മീറ്റർ മെഡലിയിൽ ജപ്പാൻ താരം യുയി ഹാഷി സ്വർണം സ്വന്തമാക്കി. 400 മീറ്റർ മെഡലിയിൽ സ്വർണം നേടിയ തന്റെ നേട്ടം 2 മിനിറ്റു 08.52 സെക്കന്റിൽ ആണ് ജപ്പാൻ താരം ആവർത്തിച്ചത്. നീന്തൽ കുളത്തിൽ അമേരിക്കൻ തിരിച്ചടിയിലും അമേരിക്കക്ക് ആശ്വാസം ആയി ഈ ഇനത്തിൽ വെള്ളിയും വെങ്കലവും അമേരിക്കൻ താരങ്ങൾ നേടി. അമേരിക്കയുടെ അലക്‌സാൻഡ്രോ വാൽഷ് നേരിയ വ്യത്യാസത്തിൽ ആണ് വെള്ളി മെഡൽ കൊണ്ടു തൃപ്തിപ്പെട്ടത്. മറ്റൊരു 19 വയസ്സുകാരിയായ അമേരിക്കയുടെ തന്നെ കേറ്റ് ഡഗ്ലസിന് ആണ് ഈ ഇനത്തിൽ വെങ്കലം.