റോവിങിൽ സെമിഫൈനലിൽ ആറാമത് ആയി ഇന്ത്യൻ ടീം, ഫൈനൽ യോഗ്യതയില്ല

Wasim Akram

റോവിങ് ലൈറ്റ് വെയിറ്റ് ഡബിൾ സ്‌കൾ ഇനത്തിൽ സെമിഫൈനലിൽ ആറാമത് ആയി ഇന്ത്യൻ സഖ്യം അർജുൻ ലാൽ അരവിന്ദ് സിംഗ് സഖ്യം. ഇതോടെ താരങ്ങൾക്ക് ഫൈനലിലേക്ക് യോഗ്യത നേടാൻ ആയില്ല.

മെഡൽ നേടാനോ ഫൈനൽ യോഗ്യത ലഭിച്ചില്ല എങ്കിലും വളരെ മികച്ച പ്രകടനം ആണ് ഇന്ത്യൻ സഖ്യം ടോക്കിയോയിൽ പുറത്ത് എടുത്തത്. തങ്ങളുടെ മൂന്നു റേസിലും സകലതും നൽകിയ ഇന്ത്യൻ സഖ്യത്തിൽ ഭാവിയിൽ ഇന്ത്യക്ക് പ്രതീക്ഷ വക്കാം എന്നു തന്നെയാണ് ഇത് പറയുന്നത്.