വ്യക്തിഗത ഓൾ റൗണ്ട് ഫൈനലിൽ നിന്നു ജിംനാസ്റ്റിക് ഇതിഹാസം സിമോൺ ബൈൽസ് പിന്മാറി

Wasim Akram

ഇന്നലെ പരിക്കിനെ തുടർന്ന് ടീം ഇനത്തിൽ നിന്നു മത്സരത്തിനു ഇടയിൽ പിന്മാറിയ സിമോൺ ബൈൽസ് ജിംനാസ്റ്റിക് വ്യക്തിഗത ഓൾ റൗണ്ട് ഫൈനലിൽ നിന്നും പിന്മാറി. നാലു വ്യക്തിഗത ഒളിമ്പിക് സ്വർണ മെഡലുകൾ ഉള്ള ബൈൽസ് ആരോഗ്യ കാരങ്ങളാൽ പിന്മാറുക ആണെന്ന് അമേരിക്കൻ ജിംനാസ്റ്റിക് അസോസിയേഷൻ ആണ് അറിയിച്ചത്.

ജെയിഡ് കാരി ആയിരിക്കും ഈ ഇനത്തിൽ അമേരിക്കയെ ഫൈനലിൽ പ്രതിനിധീകരിക്കുക. ജിംനാസ്റ്റിക് ചരിത്രം കണ്ട ഏറ്റവും മഹത്തായ താരം ആയ ബൈൽസ് കുറച്ചു ദിവസങ്ങൾക്ക് ശേഷം നടക്കുന്ന വ്യക്തിഗത ഇവന്റ്‌സ് ഫൈനലിൽ പങ്കെടുക്കുമോ എന്നു വ്യക്തമല്ല.