വെറും 9 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ഫിജി എന്ന ദ്വീപ് രാഷ്ട്രം വീണ്ടും ഒളിമ്പിക് സ്വർണം നേടി ചരിത്രം എഴുതി. 2016 ൽ റിയോ ഒളിമ്പിക്‌സിൽ തങ്ങളുടെ ശക്തിയായ റഗ്ബി സെവൻസിൽ സ്വർണം നേടിയ ഫിജി ഒരിക്കൽ കൂടി ഒളിമ്പിക് സ്വർണം റഗ്ബി സെവൻസിൽ നിലനിർത്തി.
റഗ്ബിയിലെ ഏറ്റവും വലിയ ശക്തിയായ ന്യൂസിലാൻഡ് ടീമിനെയാണ് ഫിജി ഫൈനലിൽ തോൽപ്പിച്ചത്. 27-12 നു ആയിരുന്നു ഫിജിയുടെ ചരിത്രജയം. കടുത്ത പോരാട്ടത്തിൽ ബ്രിട്ടീഷ് ടീമിനെ 17-12 നു തോൽപ്പിച്ച അർജന്റീന ഈ ഇനത്തിൽ വെങ്കല മെഡലും സ്വന്തമാക്കി.