അഞ്ചാം ഒളിംപിക്സിലും ഗോൾ നേടി മാർത, ബ്രസീലിനു വിജയ തുടക്കം

Img 20210721 160830

ഒളിമ്പിക്‌സ് ഫുട്‌ബോളിൽ ബ്രസീൽ വനിതകൾക്ക് വിജയ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ ഗ്രൂപ്പ് എഫ് മത്സരത്തിൽ ചൈനയെ നേരിട്ട ബ്രസീൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. ഇതിഹാസ താരം മാർത ഇന്ന് ഇരട്ട കോളുകളുമായി ബ്രസീലിന്റെ ഹീറോ ആയി. മാർത ഗോൾ നേടുന്ന അഞ്ചാമത്തെ ഒളിമ്പിക്സ് ആണിത്. ആദ്യമായാണ് ഒരു താരം അഞ്ചു വ്യത്യസ്ത ഒളിംപിക്സിൽ ഗോളുകൾ നേടുന്നത്. 43കാരിയായ ഫോർമിംഗയും ഇന്ന് ബ്രസീലിനായി കളത്തിൽ ഇറങ്ങി. ഫോർമിംഗയുടെ ഏഴാമത്തെ ഒളിമ്പിക്സ് ആണിത്.

ഇന്ന് ഒമ്പതാം മിനുട്ടിൽ മർത്തയാണ് ബ്രസീലിന്റെ ഗോളടി തുടങ്ങിയത്. ഡെബിന, ആൻഡ്രെസ, ബിയാട്രിസ് എന്നിവരും ഇന്ന് ബ്രസീലിനായി ഗോൾ നേടി. ഇനി ജൂലൈ 24ന് ശക്തരായ ഹോളണ്ടിന് എതിരെയാണ് ബ്രസീലിന്റെ മത്സരം. ഹോളണ്ട്, ചൈന, എന്നിവരെ കൂടാതെ സാംബിയയും ബ്രസീലിന്റെ ഗ്രൂപ്പിൽ ഉണ്ട്. കഴിഞ്ഞ ഒളിംപിക്സിൽ ബ്രസീലിന് നാലാം സ്ഥാനത്തെ എത്താൻ ആയിരുന്നുള്ളൂ.