ഒളിമ്പിക്‌സിൽ നിന്നു പിന്മാറി ലോക രണ്ടാം നമ്പർ താരവും റൊമാനിയൻ താരവും ആയ സിമോണ ഹാലപ്പ്. പരിക്ക് കാരണം നേരത്തെ ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ എന്നിവയിൽ നിന്നു പിന്മാറിയ ഹാലപ്പ് സാമൂഹിക മാധ്യമങ്ങൾ വഴി ആണ് വാർത്ത പുറത്ത് വിട്ടത്. തന്റെ ജീവിതത്തിൽ റൊമാനിയക്ക് ആയി കളിക്കുന്നതിലും വലിയ സന്തോഷം ഒന്നുമില്ലെന്ന് പറഞ്ഞ ഹാലപ്പ് തീരുമാനത്തിൽ കടുത്ത നിരാശയും ദുഃഖവും പങ്ക് വച്ചു. എന്നാൽ തന്റെ കാഫ് ഇഞ്ച്വറി ഇനിയും ഭേദമാകാത്തതിനാൽ ഈ തീരുമാനം എടുക്കാൻ താൻ നിർബന്ധിത ആയതായി ഹാലപ്പ് പറഞ്ഞു.
വലിയ തിരിച്ചു വരവ് നടത്താൻ പറ്റും എന്ന പ്രത്യാശ പങ്കു വച്ച ഹാലപ്പ് റൊമാനിയൻ താരങ്ങൾക്ക് ആയി താൻ വീട്ടിലിരുന്ന് കയ്യടിക്കും എന്നും കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് ഒന്നാം നമ്പർ താരം യൊഹാന കോന്റ തന്റെ പരിശീലക സംഘത്തിൽ ഒരാൾക്ക് ഉണ്ടായ പരിക്ക് കാരണം നേരത്തെ വിംബിൾഡണിൽ നിന്നു പിന്മാറിയ വാർത്തക്ക് പുറകെയാണ് ഈ വാർത്ത വന്നത്. റാഫേൽ നദാൽ, ഡൊമനിക് തീം തുടങ്ങി പ്രമുഖതാരങ്ങളുടെ ഒളിമ്പിക് പിന്മാറ്റത്തിനു പിറകെയാണ് ഹാലപ്പിന്റെ വാർത്ത വന്നത്. കോവിഡ് അസാധാരണ സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ട് ക്വാരന്റീൻ, ബയോ ബബിൾ തുടങ്ങി വലിയ ബുദ്ധിമുട്ട് നേരിടുന്ന കൂടുതൽ താരങ്ങൾ ഒളിമ്പിക് കളിക്കാതെ പിന്മാറാൻ ഇനിയും സാധ്യതയുണ്ട്.