ഒളിമ്പിക്‌സിലെ ആദ്യ ട്രിയതലോൺ മിക്സഡ് ഇനത്തിൽ സ്വർണം നേടി ബ്രിട്ടൻ

Wasim Akram

ഒളിമ്പിക്‌സിൽ ആദ്യമായി ഉൾപ്പെടുത്തിയ ട്രിയതലോൺ മിക്സഡ് ഇനത്തിൽ സ്വർണം നേടി ബ്രിട്ടീഷ് ടീം. രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങിയ മിക്സഡ് റിലെയിൽ ഓരോ താരവും 300 മീറ്റർ നീന്തൽ,8 കിലോമീറ്റർ സൈക്കിളിംഗ്, 2 കിലോമീറ്റർ ഓട്ടം എന്നിവ പൂർത്തിയാക്കുക എന്നത് ആണ് മിക്സഡ് ട്രിയതലോണിൽ നടക്കുക.

വളരെ പ്രയാസകരമായ ഈ ഇനത്തിൽ ഒരു മണിക്കൂർ 23 മിനിറ്റ് 41 സെക്കന്റ് എടുത്ത് റേസ് പൂർത്തിയാക്കിയ ബ്രിട്ടീഷ് ടീം സ്വർണം നേടി ചരിത്രം കുറിച്ചു. അതേസമയം 14 സെക്കന്റ് മാത്രം പിറകിൽ ബ്രിട്ടന് പിറകിൽ എത്തിയ അമേരിക്കയാണ് വെള്ളി മെഡൽ നേടിയത്. 1 മണിക്കൂർ 24 മിനിറ്റ് 04 സെക്കന്റിൽ റേസ് പൂർത്തോയാക്കിയ ഫ്രാൻസ് ആണ് വെങ്കലം നേടിയത്.