സ്‌പെയിനിനെ തകർത്തു ഡച്ച് പട, ഒളിമ്പിക്സ് ഹോക്കി ഫൈനലിൽ

Wasim Akram

ഒളിമ്പിക്സ് ഹോക്കി സെമിഫൈനലിൽ സ്പെയിനിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു നെതർലന്റ്സ് ഫൈനലിൽ. അക്ഷരാർത്ഥത്തിൽ ഡച്ച് ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത്. ഇരു പകുതികളിൽ ആയി 2 വീതം ഗോളുകൾ ആണ് ഡച്ച് ടീം നേടിയത്. ആദ്യ ക്വാർട്ടറിൽ പെനാൽട്ടി സ്ട്രോക്കിൽ നിന്നു ജിപ് ജൻസൻ ആണ് ഹോളണ്ടിനു മുൻതൂക്കം നൽകിയത്. തുടർന്ന് രണ്ടാം ക്വാർട്ടറിൽ തിയറി ബ്രിങ്ക്മാൻ അവരുടെ മുൻതൂക്കം ഇരട്ടിയാക്കി.

ഒളിമ്പിക്സ്

രണ്ടാം പകുതിയിൽ മൂന്നാം ക്വാർട്ടറിൽ വാൻ ഡാം ആണ് ഹോളണ്ടിനു മൂന്നാം ഗോൾ സമ്മാനിച്ചത്. തുടർന്ന് നാലാം ക്വാർട്ടറിൽ സുകോ ഡച്ച് ജയം പൂർത്തിയാക്കുക ആയിരുന്നു. ഒളിമ്പിക്സിൽ ഡച്ച് ടീമിന്റെ ഏഴാം ഫൈനൽ ആണ് ഇത്. 2012 നു ശേഷം ഇത് ആദ്യമായാണ് അവർ ഒളിമ്പിക്സ് ഫൈനലിൽ എത്തുന്നത്. ഫൈനലിൽ തങ്ങളുടെ ചരിത്രത്തിലെ മൂന്നാം സ്വർണം ആയിരിക്കും ഡച്ച് ടീം ലക്ഷ്യം വെക്കുക. ഫൈനലിൽ ഇന്ത്യ, ജർമ്മനി മത്സര വിജയിയെ നെതർലന്റ്സ് സ്വർണ മെഡൽ പോരാട്ടത്തിൽ നേരിടുമ്പോൾ പരാജയപ്പെടുന്നവരെ സ്‌പെയിൻ വെങ്കല മെഡൽ പോരാട്ടത്തിൽ നേരിടും.