ഇന്നലെ സ്വർണ്ണം നേടാൻ ആയില്ല എങ്കിലും ഇന്ത്യക്ക് ആയി മെഡൽ നേടാൻ ആയതിൽ അഭിമാനം ഉണ്ട് എന്ന് നീരജ് ചോപ്ര. ഇന്നലെ പാകിസ്താൻ താരം നദീം അർഷാദിന്റെ ഒളിമ്പിക് റെക്കോർഡ് ത്രോ ആയിരുന്നു നീരജ് ചോപ്ര വെഅലീ കൊണ്ട് തൃപ്തിപ്പെടേണ്ടി വരാൻ കാരണം. നദീമിനെ അഭിനന്ദിച്ച നീരജ് ചോപ്ര താനും നദീമും ആയുള്ള പോരാട്ടം അവസാനിക്കുന്നില്ല എന്നും പറഞ്ഞു.
“എൻ്റെ കയ്യിൽ ഒരു മെഡലും ത്രിവർണ പതാകയും ഉണ്ട്. ഞാൻ ശരിക്കും സന്തോഷവാനാണ്. ഒരുപാട് ജോലികൾ ബാക്കിയുണ്ട്. കുറച്ചുകാലമായി ഞാൻ പരിക്കുമായി മല്ലിടുകയാണ്, ഞാൻ ആഗ്രഹിച്ചതുപോലെ ഒരുപാട് മത്സരങ്ങൾ കളിക്കാൻ എനിക്ക് കഴിഞ്ഞില്ല. എൻ്റെ പിഴവുകളിൽ പ്രവർത്തിക്കാൻ എനിക്ക് കഴിയുന്നില്ല.” നീരജ് പാരീസ് ഒളിമ്പിക്സ് ബ്രോഡ്കാസ്റ്റർമാരോട് പറഞ്ഞു.
“ഒരുപക്ഷേ 90 മീറ്റർ എറിയാനുള്ള ദിവസമായിരുന്നു അത്. അത് ആവശ്യമായിരുന്നു. ഞാൻ അതിനെ കുറിച്ച് (90 മീറ്റർ ത്രോ) അധികം ചിന്തിച്ചിട്ടില്ല. പക്ഷേ, അത് ഇപ്പോൾ എൻ്റെ മനസ്സിലേക്ക് വരുന്നു. ഞാൻ എല്ലാം നൽകി,” ഫൈനലിന് ശേഷം നീരജ് ചോപ്ര പറഞ്ഞു.
“ഒരു പരിക്ക് കാരണം എനിക്ക് തന്റെ പൂർണ്ണ മികവിൽ ത്രോ എറിയാൻ ആയില്ല. അർഷാദ് 92.97 മീറ്റർ എറിഞ്ഞപ്പോൾ, ഇന്ന് എനിക്ക് 90 മീറ്റർ എറിയാൻ കഴിഞ്ഞില്ല. കളി ഇതുവരെ അവസാനിച്ചിട്ടില്ല, ഇനിയും ഒരുപാട് ബാക്കിയുണ്ട്. അർഷാദ് ഒരു മികച്ച ത്രോ ആണ് എറിഞ്ഞത്, കഠിനാധ്വാനം ചെയ്തവരെയും ഇതുപോലെ ത്രോ എറിഞ്ഞവരെയു തീർച്ചയായും അഭിനന്ദിക്കണം. മത്സരം കഠിനമായിരുന്നു,” നീരജ് പറഞ്ഞു.