2024ലെ പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്രക്ക് പരിക്ക്. ഒളിമ്പിക്സ് ഇനി 2 മാസത്തിനു മാത്രം താഴെയെ ഉള്ളൂ എന്നതിനാൽ ഇന്ത്യക്ക് ഈ പരിക്ക് വലിയ ആശങ്ക നൽകും. അടുത്തിടെ ഇന്ത്യയിൽ നടന്ന ഫെഡറേഷൻ കപ്പിൽ മത്സരിച്ച ചോപ്രയ്ക്ക് അഡക്‌റ്റർ മസിലിന് പരിക്കേറ്റിരുന്നു. അതാണ് താരത്തെ അലട്ടുന്നത്.
ഈ ആഴ്ച ചെക്ക് റിപ്പബ്ലിക്കിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചോപ്ര ഇതോടെ മീറ്റിൽ നിന്ന് പിന്മാറി. മെയ് 28 ന് നടക്കുന്ന ഓസ്ട്രാവയുടെ ഗോൾഡൻ സ്പൈക്ക് മീറ്റിൽ നീരജ് ചോപ്ര മത്സരിക്കില്ല എന്ന് സംഘാടകർ അറിയിച്ചു.
“ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രയുടെ രണ്ടാഴ്ച മുമ്പ് പരിശീലനത്തിനിടെയുണ്ടായ പരിക്ക് കാരണം (അഡക്‌ടർ മസിൽ) അദ്ദേഹത്തിന് ഓസ്ട്രാവയിൽ മത്സരത്തിൽ പങ്കെടുക്കാ കഴിയില്ല എന്ന് അറിയിച്ചു” സംഘാടകർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.