ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ത്യയിലേക്ക് തിരികെ വരാൻ സമയമെടുക്കും. തന്റെ പരിക്ക് മാറാൻ കൂടുതൽ ചികിത്സയ്ക്ക് ആയി അദ്ദേഹം ജർമ്മനിയിലേക്ക് പോലും. അവിടെ മെഡിക്കൽ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തിയ ശേഷമാകും അടുത്ത ചികിത്സ എന്താണെന്ന് നീരജ് ചോപ്ര തീരുമാനിക്കുക.
പാരീസ് ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടി എങ്കിലും പരിക്ക് സഹിച്ചായിരുന്നു നീരജ് മത്സരിച്ചിരുന്നത്. പരിക്ക് മാറാൻ ശസ്ത്രക്രിയ വേണ്ടി വരുമോ എന്ന് നീരജ് ആരായും. ഡയമണ്ട് ലീഗ് ഇവൻ്റുകൾക്ക് മുമ്പ് പരിക്ക് മാറി പൂർണ്ണ ഫിറ്റ്നസിൽ എത്താൻ ആകും നീരജ് ആഗ്രഹിക്കുന്നത്.
ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് നീരജ് ചോപ്ര മെഡിക്കൽ പരിശോധനയ്ക്കായി ജർമ്മനിയിലേക്ക് പോയതായി കുടുംബവൃത്തങ്ങൾ സ്ഥിരീകരിച്ചു. ഒരു മാസം എങ്കിലും കഴിഞ്ഞ് മാത്രമെ നീരജ് ഇന്ത്യയിലേക്ക് മടങ്ങി എത്തുകയുള്ളൂ.