ചരിത്രം നേട്ടമില്ല!!! മണികയ്ക്ക് തലയുയര്‍ത്തി മടക്കം

Sports Correspondent

Manikabatra
Download the Fanport app now!
Appstore Badge
Google Play Badge 1

ഒളിമ്പിക്സ് ടേബിള്‍ ടെന്നീസ് ചരിത്രത്തിൽ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാനാകാതെ മണികയ്ക്ക് മടക്കം. എട്ടാം റാങ്കുകാരി ജപ്പാന്റെ മിയു ഹിരാനോയോട 1-4 എന്ന സ്കോറിനായിരുന്നു മണികയുടെ പരാജയം. പരാജയപ്പെട്ടുവെങ്കിലും മത്സരത്തിലെ ചില ഗെയിമുകളിൽ ജപ്പാന്‍ താരത്തിനെതിരെ മണികയ്ക്ക് വ്യക്തമായ മേധാവിത്വം നേടാനായെങ്കിലും അത് ഗെയിമാക്കി മാറ്റുവാന്‍ സാധിക്കാതെ പോയതാണ് താരത്തിന് തിരിച്ചടിയായത്.

Miuhirano

ആദ്യ ഗെയിമിൽ 6-6ന് മണികയും ഹിരാനോയും ഒപ്പമായിരുന്നുവെങ്കിലും പിന്നീട് മണികയ്ക്ക് ഒരു പോയിന്റ് പോലും നൽകാതെ ജപ്പാന്‍ താരം ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ മണിക 5-1ന്റെ ലീഡിലേക്ക് കുതിച്ചുവെങ്കിലും തുടരെ ഏഴ് പോയിന്റുകള്‍ നേടി ഹിരാനോ ഗെയിമിൽ ലീഡ് നേടി. ഗെയിം 9-9 എന്ന നിലയിലേക്ക് എത്തിക്കുവാന്‍ മണികയ്ക്ക് സാധിച്ചുവെങ്കിലും ഗെയിം പോയിന്റിലേക്ക് ആദ്യം എത്തിയത് ജപ്പാനായിരുന്നു. താരം അടുത്ത പോയിന്റ് നേടി ഗെയിം സ്വന്തമാക്കുകയും മത്സരത്തിൽ 2-0ന്റെ ലീഡ് നേടുകയും ചെയ്തു.

മൂന്നാം ഗെയിമിലും മികച്ച തുടക്കം ഇന്ത്യന്‍ താരം നേടിയപ്പോള്‍ 7-3ന് താരം ലീഡ് നേടി. എന്നാൽ ജപ്പാന്‍ താരം തിരിച്ചുവരവ് നടത്തി സ്കോര്‍ 6-8 ആക്കിയപ്പോള്‍ മണിക ടൈം ഔട്ട് എടുത്തു. അടുത്ത നാല് പോയിന്റിൽ ജപ്പാന്‍ താരം മൂന്നെണ്ണം എടുത്തപ്പോള്‍ മണികയ്ക്ക് നേടാനായത് ഒരു പോയിന്റ് മാത്രമാണ്. ഇതോടെ സ്കോറുകള്‍ 9-9 എന്ന നിലയിലായി. ഗെയിം പോയിന്റിലേക്ക് ജപ്പാന്‍ താരം ആദ്യമെത്തിയെങ്കിലും മത്സരം ഡ്യൂസാക്കുവാന്‍ മണികയ്ക്കായി. മത്സരം ആവേശകരമായി മുന്നേറിയപ്പോള്‍ ഇന്ത്യന്‍ താരം 14-12ന് ഗെയിം സ്വന്തമാക്കി.

നാലാം ഗെയിമിൽ 8-11ന് മണികയ്ക്കെതിരെ മിയു ഹിരാനോ വിജയം കൊയ്തപ്പോള്‍ 3-1ന് താരം മുന്നിലായിരുന്നു. അഞ്ചാം ഗെയിമിൽ വ്യക്തമായ മേൽക്കൈ ജപ്പാന്‍ താരം നേടിയപ്പോള്‍ 1-5ന് മണിക പിന്നിൽ പോയി.

നാലാം ഗെയിമിൽ 8-11ന് മണികയ്ക്കെതിരെ മിയു ഹിരാനോ വിജയം കൊയ്തപ്പോള്‍ 3-1ന് താരം മുന്നിലായിരുന്നു. അഞ്ചാം ഗെയിമിൽ വ്യക്തമായ മേൽക്കൈ ജപ്പാന്‍ താരം നേടിയപ്പോള്‍ 1-5ന് മണിക പിന്നിൽ പോയി. 3-7ൽ നിന്ന് മണിക ഗെയിമിൽ തിരിച്ചുവരവ് നടത്തി 6-8 എന്ന സ്കോറിലേക്ക് എത്തിയെങ്കിലും നിര്‍ണ്ണായകമായ അടുത്ത പോയിന്റ് ജപ്പാന്‍ താരം സ്വന്തമാക്കി.പിന്നീട് ഒരു പോയിന്റ പോലും മണിക നേടാനാകാതെ പോയപ്പോള്‍ മണിക 6-11ന് ഗെയിം നഷ്ടപ്പെടുത്തി.

സ്കോര്‍: 6-11, 9-11, 14-12, 8-11, 6-11