പാരീസ് ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ വെങ്കല മെഡൽ നഷ്ടപ്പെടുത്തി. ഇന്ന് നടന്ന മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മലേഷ്യയുടെ ലി സി ജിയയോട് ആണ് ലക്ഷ്യ സെൻ തോറ്റത്. 21-13, 21-16, 21-11 എന്നായിരുന്നു സ്കോർ.
ഒളിമ്പിക്സിൽ പുരുഷ ബാഡ്മിന്റൺ സിംഗിൾസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറാനുള്ള അവസരമാണ് ഇതോടെ ലക്ഷ്യ സെന്നിന് നഷ്ടമായത്. ഇന്നലെ സെമി പോരാട്ടത്തിൽ വിക്ടർ ആക്സൽസെന്നിനെതായ തോൽവിയുടെ നിരാശയുടെ തുടർച്ചയായി ഈ തോൽവി.
ആദ്യ ഗെയിമിൽ തുടക്കം മുതൽ ലക്ഷ്യ സെൻ ആധിപത്യം പുലർത്തി. 21-13ന് ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും ലക്ഷ്യ നന്നായി തുടങ്ങി. 8-3ന്റെ ലീഡിൽ നിന്ന് ലക്ഷ്യ സെൻ 12-8ന് പിറകിലേക്ക് പോയി. 9 തുടർ പോയിന്റുകൾ ആണ് മലേഷ്യൻ താരം നേടിയത്. 12-8 എന്ന സ്കോറിൽ നിന്ന് ലക്ഷ്യസെൻ തിരിച്ചുവരവ് തുടങ്ങി. എന്നാൽ അവസാനം 21-16ന് സി ജിയ ലീ ഗെയിം സ്വന്തമാക്കി.
മൂന്നാം ഗെയിമിൽ ലക്ഷ്യ സെൻ തീർത്തും പരാജിതനെ പോലെയാണ് കളിച്ചത്. തുടക്കത്തിൽ തന്നെ പോയിന്റുകൾ നഷ്ടപ്പെടുത്തി. 9-2ന് ലീ മുന്നിലെത്തി. ലക്ഷ്യ സെൻ പൊരുതി നോക്കി എങ്കിലും കാര്യം ഉണ്ടായില്ല. 21-10ന് ജയിച്ച് മലേഷ്യ വെങ്കലം സ്വന്തമാക്കി.