ലക്ഷ്യ മുന്നോട്ട്!!! ആദ്യ ഒളിമ്പിക്സിൽ നോക്ക്ഔട്ടിൽ കടന്ന് ലക്ഷ്യ സെന്‍

Sports Correspondent

ലക്ഷ്യ സെൻ
Download the Fanport app now!
Appstore Badge
Google Play Badge 1

പാരിസ് ഒളിമ്പിക്സിലെ പുരുഷ ബാഡ്മിന്റണിൽ ലക്ഷ്യ സെന്നിന് . ഗ്രൂപ്പ് എൽ മത്സരത്തിൽ മൂന്നാം റാങ്കുകാരനായ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെയാണ് ലക്ഷ്യ സെന്‍ ഇന്ന് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-18, 21-12.

ലക്ഷ്യ സെൻ
ലക്ഷ്യസെൻ മത്സരത്തിന് ഇടയിൽ – ഫയൽ ചിത്രം

ആദ്യ ഗെയിമിൽ ഒരു ഘട്ടത്തിൽ 16-14ന് മുന്നിലായിരുന്ന ലക്ഷ്യ പിന്നീട് 16-18ന് പിന്നിൽ പോകുന്നതാണ് കണ്ടത്. എന്നാൽ അടുത്ത അഞ്ച് പോയിന്റുകള്‍ സ്വന്തമാക്കി താരം ആദ്യ ഗെയിം നേടി. രണ്ടാം ഗെയിമിൽ ബ്രേക്ക് സമയത്ത് 11-6ന് ലക്ഷ്യ സെന്‍ മുന്നിലായിരുന്നു. ആ ആധിപത്യം തുടര്‍ന്ന് ലക്ഷ്യ 21-12ന് മത്സരം സ്വന്തമാക്കി.

ഇതിന് മുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരു മത്സരം മാത്രമാണ് ലക്ഷ്യ വിജയിച്ചത്. ക്രിസ്റ്റിയാകട്ടേ 4 തവണ വിജയം സ്വന്തമാക്കിയിരുന്നു.