ബാഡ്മിന്റൺ ഡബിൾസിൽ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ പരാജയപ്പെട്ടു അശ്വിനി പൊന്നപ്പ, തനിഷ ക്രാസ്റ്റോ സഖ്യം

Wasim Akram

പാരീസ് ഒളിമ്പിക്സ് ഗ്രൂപ്പ് സിയിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടു ഇന്ത്യയുടെ വനിതാ ഡബിൾസ് ടീമായ അശ്വിനി പൊന്നപ്പ, തനിഷ ക്രാസ്റ്റോ സഖ്യം. ദക്ഷിണ കൊറിയൻ സഖ്യമായ കോങ് ഹീ-യോങ്, കിം സോ-ഇയോങ് സഖ്യത്തോട് ആണ് അവർ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടത്. ആദ്യ സെറ്റിൽ പൊരുതാൻ ആയെങ്കിലും രണ്ടാം സെറ്റിൽ ഇന്ത്യൻ സഖ്യം പൂർണമായും കീഴടങ്ങി.

ബാഡ്മിന്റൺ

ആദ്യ സെറ്റ് 21-18 നു പരാജയപ്പെട്ട ഇന്ത്യൻ സഖ്യം മികച്ച പോരാട്ടം ആണ് എതിരാളികൾക്ക് നൽകിയത്. എന്നാൽ രണ്ടാം സെറ്റിൽ അവർക്ക് എതിരാളികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല. 21-10 നു സെറ്റ് കൈവിട്ട അവർ പരാജയം സമ്മതിക്കുക ആയിരുന്നു. തുടർന്നുള്ള മത്സരങ്ങളിൽ ജപ്പാനീസ്, ഓസ്‌ട്രേലിയൻ ടീമുകൾക്ക് ജയിക്കേണ്ടത് നിലവിൽ ഇന്ത്യൻ ടീമിന്റെ മുന്നേറ്റത്തിന് ഇതോടെ നിർബന്ധമായി.