ഒളിമ്പിക്സിലെ ടെന്നീസ് പോരാട്ടത്തിന്രെ ഫിക്സ്ചറുകൾ തീരുമാനം ആയി. ഇന്ത്യയുടെ ഒന്നാം റാങ്കുകാരൻ സുമിത് നാഗലിന് കാര്യങ്ങൾ എളുപ്പമാകില്ല. രണ്ടാം റൗണ്ടിൽ എത്തുക ആണെങ്കിൽ ലോക ആറാം നമ്പർ അലക്‌സ് ഡി മിനൗറിനെ നാഗൽ നേരിടേണ്ടി വരും. നിലവിൽ എടിപി സർക്യൂട്ടിൽ 80-ാം സ്ഥാനത്തുള്ള നാഗൽ ഫ്രാൻസിൽ നിന്നുള്ള മൗറ്റെറ്റ് കോറെൻ്റിനെതിരെയാണ് തൻ്റെ കാമ്പയിൻ ആരംഭിക്കുന്നത്. ഫ്രഞ്ച് എതിരാളിയെ തോൽപ്പിച്ചാൽ ഡി മിനൗറിനെ ആകും നാഗൽ നേരിടേണ്ടി വരിക.
ആദ്യ റൗണ്ടിലെ എതിരാളൊയായ മൗട്ട്ലെറ്റ് റാങ്കിംഗിൽ നാഗലിനെക്കാൾ 12 സ്ഥാനം മുകളിലാണ്. എന്നാൽ മൗട്ട്‌ലെറ്റിനെതിരെ 2-2 എന്ന നല്ല ഹെഡ്-ടു-ഹെഡ് റെക്കോർഡ് നാഗലിന് ഉണ്ട്. കഴിഞ്ഞ ഒളിമ്പിക്സിൽ നാഗൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയിരുന്നു.
പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-എൻ ശ്രീറാം ബാലാജി സഖ്യം ഫ്രഞ്ച് ജോഡികളായ ഫാബിയൻ റെബൗൾ-എഡ്വാർഡ് റോജർ-വാസലിൻ സഖ്യത്തെ ഉദ്ഘാടന റൗണ്ടിൽ നേരിടും.