പാരീസ് ഒളിമ്പിക്സ് ഹോക്കി ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ അവസാനത്തെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചു. നീണ്ടകാലത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യ ഓസ്ട്രേലിയയെ ഒളിമ്പിക്സിൽ തോൽപ്പിക്കുന്നത്. അവസാനമായി 1972ലാണ് ഇന്ത്യ ഓസ്ട്രേലിയയെ ഒളിമ്പിക്സിൽ തോൽപ്പിക്കുന്നത്. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് പ്രവേശിച്ചു.
ഇന്ന് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. മികച്ച പ്രകടനമാണ് ഇന്ത്യ ഇന്ന് കാഴ്ചവച്ചത്. തുടക്കത്തിൽ 2-0ന് മുന്നിലെത്താൻ ഇന്ത്യക്കായി. ആദ്യ ക്വാർട്ടറിൽ അഭിഷേകിന്റെ സ്ട്രൈക്കിലൂടെ ലീഡ് എടുത്തത്. ഈ ഗോൾ നേടി മിനിറ്റുകൾക്കകം ക്യാപ്റ്റൻ ഹർമൻ പ്രീതിത് ഇന്ത്യക്കായി രണ്ടാം ഗോൾ നേടി. പെനാൽറ്റി കോർണറിൽ നിന്നായിരുന്നു ക്യാപ്റ്റന്റെ ഗോൾ.
തോമസ് ക്രെഗിലൂടെ ഓസ്ട്രേലിയ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഇന്ത്യ പതറിയില്ല. മൂന്നാം ക്വാർട്ടറിൽ ഹർമൻൽരീത് ഒരു പെനാൽറ്റി സ്ട്രോക്ക് ലക്ഷ്യത്തിലെത്തിച്ചതോടെ ഇന്ത്യ 3-1ന് മുന്നിലെത്തി. 5 മിനുട്ട് മാത്രം ബാക്കി നിൽക്കെ ഒരു പെനാൾട്ടി സ്ട്രോക്കിലൂടെ ഓസ്ട്രേലിയ തിരിച്ചടിച്ചു. ഗോവേർസ് ആണ് ലക്ഷ്യം കണ്ടത്. സ്കോർ 3-2. സമ്മർദ്ദം ഉയർന്നെങ്കിലും ഉന്ത്യക്ക് വിജയം ഉറപ്പിക്കാൻ ആയി.