പാരാലിമ്പിക്സ് വനിതകളുടെ 400 മീറ്ററിൽ ദീപ്തി ജീവൻജി ഇന്ത്യക്കായി വെങ്കലം നേടി

Newsroom

സെപ്തംബർ 3 ന് നടന്ന പാരീസ് പാരാലിമ്പിക്സിൽ വനിതകളുടെ 400 മീറ്റർ ടി20 ഫൈനലിൽ 55.82 സെക്കൻഡിൽ വെങ്കലം നേടിയ ദീപ്തി ജീവൻജി ഇന്ത്യയുടെ മൂന്നാം ട്രാക്ക് മെഡൽ ഉറപ്പിച്ചു. യുക്രെയിനിൻ്റെ യൂലിയ ഷുലിയാർ, ലോക റെക്കോർഡ് ഉടമയായ തുർക്കിയുടെ എയ്‌സൽ ഒണ്ടർ എന്നിവർക്ക് തൊട്ടുപിന്നിൽ ദീപ്തി ഫിനിഷ് ചെയ്തു.

20240903 234921

ഫൈനൽ സ്ട്രെച്ചിൻ്റെ ഭൂരിഭാഗവും രണ്ടാം സ്ഥാനത്തായിരുന്നുവെങ്കിലും, അവസാന കുറച്ച് സെക്കൻഡിൽ ഓണ്ടർ ദീപ്തിയെ മറികടക്കുക ആയിരുന്നു‌. സ്വർണ്ണ മെഡൽ ജേതാവിന് 0.66 സെക്കൻഡ് പിന്നിലായാണ് ദീപ്തി ഫിനിഷ് ചെയ്തത്. നേരത്തെ, വനിതകളുടെ ടി35 100 മീറ്ററിലും 200 മീറ്ററിലും ഇന്ത്യയുടെ പ്രീതി പാൽ രണ്ട് വെങ്കല മെഡലുകൾ നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ ആകെ പാരീസിലെ മെഡൽ നേട്ടം 16 ആയി