ടോക്കിയോ ഒളിമ്പിക്സിൽ നഷ്ടമായ ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സ് കിരീടത്തിന് അരികിലെത്തി ചൈന. ഇന്ന് സെമി ഫൈനലില്‍ 4-2 എന്ന സ്കോറിന് കൊറിയയുടെ ലിം ജോംഗ്-ഹൂന്‍ – ഷിന്‍ യു ബിന്‍ കൂട്ടുകെട്ടിനെയാണ് ചൈനയുടെ വാംഗ് ചൂകിന്‍ – സുന്‍ യിംഗ്ഷാ കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്. സ്കോര്‍ : 6-11, 11-7, 9-11, 11-5, 11-7, 11-9.
ഫൈനലില്‍ പീപിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ റി ജോംഗ് സിക് – കിം കും യോംഗ് കൂട്ടുകെട്ടിനെതിരെയാണ് ചൈനീസ് താരങ്ങളുടെ പോരാട്ടം. ടോക്കിയോയിൽ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ ജപ്പാന്‍ താരങ്ങളോടാണ് ചൈനയുടെ താരങ്ങള്‍ പരാജയപ്പെട്ടത്. അന്ന് ടേബിള്‍ ടെന്നീസിൽ ചൈനയ്ക്ക് സ്വര്‍ണ്ണം കിട്ടാത്ത ഏക മത്സരയിനവും ഇതായിരുന്നു.