പാരീസ് ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ ആദ്യ സ്വർണം നേടി ചൈനയും, ഇക്വഡോറും. ഇന്ന് നടന്ന പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ ഇക്വഡോർ താരം ബ്രിയാൻ പിന്റാഡോ ആണ് സ്വർണം നേടിയത്. 1 മണിക്കൂർ 11 മിനിറ്റ് 55 സെക്കന്റ് എടുത്ത് ആണ് ഇക്വഡോർ താരം റേസ് പൂർത്തിയാക്കിയത്. വെള്ളി മെഡൽ ബ്രസീലിയൻ താരം ചിയോ ബോൻഫിം നേടിയപ്പോൾ സ്പാനിഷ് അത്ലറ്റ് അൽവാരോ മാർട്ടിൻ ആണ് വെങ്കലം നേടിയത്. അതേസമയം ഈ ഇനത്തിൽ മത്സരിച്ച ഇന്ത്യൻ താരങ്ങളിൽ മുപ്പതാം സ്ഥാനത്ത് എത്തിയ വികാശ് സിങ് ആണ് മികച്ച പ്രകടനം നടത്തിയത്. 1 മണിക്കൂർ 22 മിനിറ്റ് 36 സെക്കന്റ് സമയം ആണ് വികാശ് എടുത്തത്.
ഇന്ത്യയുടെ പരംജീത് സിങ് 37 സ്ഥാനത്ത് എത്തിയപ്പോൾ ഇതിൽ മത്സരിച്ച മൂന്നാമത്തെ ഇന്ത്യൻ താരമായ അക്ഷദീപ് സിങ് ഏതാണ്ട് 6 കിലോമീറ്റർ അടുത്ത് വെച്ചു റേസിൽ നിന്നു പിന്മാറിയിരുന്നു. വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിൽ ചൈനയുടെ യാങ് ഹിയായു ആണ് സ്വർണം നേടിയത്. 2016 ശേഷം ചൈന ഈ ഇനത്തിൽ ഇത് ആദ്യമായാണ് സ്വർണം നേടുന്നത്. 1 മണിക്കൂർ 25 മിനിറ്റ് 54 സെക്കന്റ് ആണ് ചൈനീസ് താരം റേസ് പൂർത്തിയാക്കാൻ എടുത്ത സമയം. സ്പാനിഷ് താരം മരിയ പെരസ് വെള്ളി മെഡൽ നേടിയപ്പോൾ ഓസ്‌ട്രേലിയൻ താരം ജെമിമ മൊട്ടാങിനു ആണ് വെങ്കലം. അതേസമയം 45 പേരുടെ റേസിൽ 41 സ്ഥാനം ആണ് ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി നേടിയത്. തന്റെ വ്യക്തിഗത സമയത്തിൽ നിന്നു ഏറെ ദൂരത്തിലുള്ള 1 മണിക്കൂർ 39 മിനിറ്റ് 55 സെക്കന്റ് എന്ന സമയം ആണ് പ്രിയങ്കക്ക് കുറിക്കാൻ ആയത്.