അശ്വിനി – തനിഷ കൂട്ടുകെട്ടിന് മൂന്നാം തോൽവി

Sports Correspondent

Aswiniponnappatanishacrasto
Download the Fanport app now!
Appstore Badge
Google Play Badge 1

ബാഡ്മിന്റണിൽ ഇന്ത്യയുടെ വനിത ഡബിള്‍സ് കൂട്ടുകെട്ടായ അശ്വിനി പൊന്നപ്പ – തനിഷ ക്രാസ്റ്റോ കൂട്ടുകട്ടിന് മൂന്നാം തോൽവി. ലോക റാങ്കിംഗിൽ 19ാം സ്ഥാനത്തുള്ള ഈ കൂട്ടുകെട്ട് ഇന്ന് ലോക റാങ്കിംഗിൽ 26ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുടെ സെറ്റ്യാന മപാസ – ആഞ്ജല യു കൂട്ടുകെട്ടിനോട് നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയം ഏറ്റുവാങ്ങിയത്. സ്കോര്‍: 15-21, 10-21.

Ashwinitanisha

ഗ്രൂപ്പ് സിയിൽ ഒരു മത്സരം പോലും വിജയിക്കാനാകാത്ത കൂട്ടുകെട്ടിന് ഒരു ഗെയിം പോലും ഈ മൂന്ന് മത്സരങ്ങളിൽ നിന്ന് നേടാനായില്ല എന്നതാണ് നിരാശകരമായ കാര്യം.