2036-ലെ ഒളിമ്പിക്‌സ്, പാരാലിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രവേശിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) രാജ്യത്തിൻ്റെ താൽപര്യം പ്രകടിപ്പിക്കുന്നതിനായി ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) ഇന്ത്യ ഒരു കത്ത് സമർപ്പിച്ചു. ഇന്ത്യ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുമെന്ന കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെക്കാലമായി പറയുന്നതാണ്.
2028ൽ അമേരിക്കയിലും 2032ൽ ഓസ്ട്രേലിയയും ആണ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. മെക്സിക്കോ, തുർക്കി, ദക്ഷിണ കൊറിയ എന്നിവരും 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ലക്ഷ്യമിടുന്നുണ്ട്.