പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ അഭിമാനമായി 14 കാരിയായ നീന്തൽ താരം ദിനിധി ദേസിങ്കു. ഒളിമ്പിക്സിൽ ഇന്ത്യക്ക് ആയി മത്സരിക്കുന്ന പ്രായം കുറഞ്ഞ താരം ആയിരുന്ന ദിനിധി വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റെയിലിൽ ഹീറ്റസിൽ ഒന്നാം സ്ഥാനത്ത് ആണ് എത്തിയത്. എന്നാൽ 2 മിനിറ്റ് 06.96 സെക്കന്റ് സമയം കുറിച്ച താരത്തിന് മൊത്തത്തിൽ 23 സ്ഥാനത്ത് ആണ് എത്താൻ ആയത്. ഇതോടെ ആദ്യ 16 പേർ എത്തുന്ന സെമിഫൈനലിൽ താരത്തിന് യോഗ്യത നേടാൻ ആയില്ല.
2 പേർ മാത്രം ആയിരുന്നു നീന്തലിൽ ഇന്ത്യക്ക് ആയി മത്സരിക്കാൻ ഉണ്ടായിരുന്നത്. പുരുഷന്മാരുടെ 100 മീറ്റർ ബാക്സ്ട്രോക്ക് ഹീറ്റ്‌സിൽ രണ്ടാം സ്ഥാനത്ത് എത്തിയ ശ്രീഹരി നടരാജ് ഇന്ത്യൻ പ്രതീക്ഷയായി. എന്നാൽ 55.01 സെക്കന്റിൽ നീന്തൽ പൂർത്തിയാക്കിയ താരത്തിനും സെമിഫൈനൽ യോഗ്യത നേടാൻ ആയില്ല. മൊത്തം 33 സ്ഥാനത്ത് ആണ് താരം ഫിനിഷ് ചെയ്തത്. സെമിഫൈനൽ യോഗ്യത ഇല്ലെങ്കിലും അടുത്ത ഒളിമ്പിക്സിൽ ഇന്ത്യൻ പ്രതീക്ഷകൾ ഉയർത്തുന്നത് ആണ് 14 കാരി ദിനിധിയുടെ പ്രകടനം.