വനിത 100 മീറ്റർ ഫ്രീസ്റ്റൈൽ ഹീറ്റിൽ തന്നെ പുതിയ ഒളിമ്പിക് റെക്കോർഡ് തകർത്തു ഓസ്ട്രേലിയൻ താരം എമ്മ മകീയോൻ. 100 മീറ്റർ ബട്ടർഫ്ലെയിൽ വെങ്കല മെഡൽ നേടിയ എമ്മ, 4×100 മീറ്റർ ഫ്രീസ്റ്റൈൽ റിലെയിൽ സ്വർണം നേടിയ ഓസ്ട്രേലിയൻ ടീമിന്റെ ഭാഗവും ആയിരുന്നു.
ആറാം ഹീറ്റിൽ ഇറങ്ങിയ എമ്മ മകീയോൻ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ആണ് യോഗ്യതയിൽ ഒന്നാമത് എത്തിയത്. വനിത 100 മീറ്റർ ഫ്രീസ്റ്റൈലിൽ 52.13 നു നീന്തിക്കയറിയാണ് എമ്മ പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ചത്. ഹീറ്റിലെ പ്രകടനം ഇനത്തിൽ സ്വർണം തേടുന്ന എമ്മക്ക് വലിയ ആത്മവിശ്വാസം നൽകും എന്നുറപ്പാണ്.