ടോക്കിയോ ഒളിമ്പിക്സിന്റെ വനിതാ ഫുട്ബോൾ ടൂർണമെന്റിൽ ബ്രിട്ടൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ജപ്പാനെ തോൽപ്പിച്ചതോടെയാണ് ബ്രിട്ടൺ ക്വാർട്ടർ ഉറപ്പിച്ചത്. ഇന്ന് ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രിട്ടൺ പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റർ സിറ്റി താരം എലൻ വൈറ്റിന്റെ വക ആയിരുന്നു ബ്രിട്ടന്റെ ഗോൾ. വൈറ്റ് ഇതുവരെ മൂന്നു ഗോളുകൾ ഒളിമ്പിക്സിൽ നേടി. ആദ്യ മത്സരത്തിൽ ചിലിക്ക് എതിരെയും വൈറ്റ് ഇരട്ട ഗോളുകൾ നേടിയിരുന്നു. ഈ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കാനഡയെ ആണ് ഇംഗ്ലണ്ട് നേരിടുക.