റഷ്യക്ക് മേലുണ്ടായിരുന്ന വിലക്ക് നീക്കി അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ സമിതി

- Advertisement -

റഷ്യയുടെ ഉത്തേജകവിരുദ്ധ ഏജന്‍സിയായ റുസാദയ്ക്കുമേല്‍ ഏർപ്പെടുത്തിയിരുന്ന വിലക്ക് ലോക ഉത്തേജകവിരുദ്ധ സമിതി (വാഡ) എടുത്തുമാറ്റി. ലബോറട്ടറി ഡാറ്റകളും സാമ്പിളുകളും നൽകാം എന്ന ഉറപ്പിന് മേലാണ് നിരോധനം നീക്കുന്നത്. ഉറപ്പ് തെറ്റിച്ചാൽ വിലക്ക് തിരികെ കൊണ്ട് വരുമെന്നും വാഡ പറഞ്ഞു.

അത്ലറ്റിക്സ്, ഭാരോദ്വഹനം, പാരാലിമ്ബിക്സ് തുടങ്ങിയ കായിക ഇനങ്ങളില്‍ റഷ്യയ്ക്കുമേല്‍ നിലനില്‍ക്കുന്ന നിരോധത്തില്‍ വാഡയുടെ തീരുമാനം മാറ്റം വരുത്തില്ല. വാഡയുടെ ഗൈഡ്‌ലൈനുകൾ അനുസരിക്കാത്തതിനെ തുടർന്ന് 2015ല്‍ ആണ് റുസാദയ്ക്കുമേല്‍ നിരോധം ഏര്‍പ്പെടുത്തിയത്. വാഡ നിബന്ധനകള്‍ അംഗീകരിക്കാതെ റുസാദയ്ക്കുമേലുള്ള നിരോധം ഒഴിവാക്കില്ലെന്ന് വാഡ അറിയിച്ചിരുന്നു.

Advertisement