മൈക്കല്‍ ഫെല്‍പ്സിന്റെ മീറ്റ് റെക്കോര്‍ഡ് തകര്‍ത്ത് 10 വയസ്സുകാരന്‍

നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സിന്റെ റെക്കോര്‍ഡ് തകര്‍ത്ത് 10 വയസ്സുകാരന്‍ ക്ലാര്‍ക്ക് കെന്റ്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ക്ലാര്‍ക്ക് 1995ല്‍ മൈക്കല്‍ ഫെല്‍പ്സ് സൃഷ്ടിച്ച 100 മീറ്റര്‍ ബട്ടര്‍ ഫ്ലൈ സ്ട്രോക്ക് ഇനത്തിലുള്ള റെക്കോര്‍ഡാണ് തകര്‍ത്തത്. ജൂലൈ 29നു ഫാര്‍ വെസ്റ്റ് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെച്ചാണ് ക്ലാര്‍ക്കിന്റെ ഈ റെക്കോര്‍ഡ് നേട്ടം.

ചമ്പ്യന‍ഷിപ്പില്‍ പങ്കെടുത്ത എല്ലാ ഇവന്റുകളിലും ക്ലാര്‍ക്ക് തന്നെയാണ് വിജയം കൊയ്തത്. 23 വര്‍ഷമായി ഈ റെക്കോര്‍ഡ് ഫെല്‍പ്സിനു സ്വന്തമായിരുന്നു. ക്ലാര്‍ക്കിനെ അഭിനന്ദിച്ച് ട്വിറ്ററിലൂടെ ഫെല്‍പ്സ് സന്ദേശം അയയ്ക്കുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial