ടോക്കിയോ ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ച് ഇന്ത്യന്‍ ഷൂട്ടര്‍മാര്‍

Sports Correspondent

ടോക്കിയോ ഒളിമ്പിക്സിലേക്കുള്ള യോഗ്യത ഉറപ്പിച്ച് ഇന്ത്യന്‍ വനിത ഷൂട്ടര്‍മാര്‍. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഇന്ത്യന്‍ താരങ്ങളായ അഞ്ജും മൗഡ്ഗിലും അപൂര്‍വി ചന്ദേലയും യോഗ്യത ഉറപ്പാക്കിയത്. ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനമാണ് താരങ്ങള്‍ക്ക് യോഗ്യത നല്‍കിയത്. ഒളിമ്പിക്സിനുള്ള ആദ്യ യോഗ്യത മത്സരമായിരുന്നു ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ഷിപ്പ്സ്.

അഞ്ജും മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയപ്പോള്‍ അപൂര്‍വി നാലാം സ്ഥാനം കരസ്ഥമാക്കിയാണ് ജപ്പാനിലേക്ക് പറക്കുവാനുള്ള യോഗ്യത നേടിയത്.