യായാ ടൂറെ വീണ്ടും ഒളിമ്പിയാകോസിൽ

മാഞ്ചസ്റ്റർ സിറ്റിയിലെ നീണ്ട എട്ടു വർഷത്തെ ഫുട്ബോളിന് ശേഷം യായാ ടൂറെ പുതിയ ക്ലബിലേക്ക് മാറി. ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസാണ് യായ ടൂറെയെ സൈൻ ചെയ്തിരിക്കുന്നത്. 35കാരനായ താരത്തിന്റെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ ഈ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു. ഇരുന്നൂറ്റി അമ്പതോളം മത്സരങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്കായി ടൂറെ കളിച്ചിട്ടുണ്ട്.

2005-06 സീസണിൽ മുമ്പ് യായ ടൂറെ ഒളിമ്പിയാകോസിനായി കളിച്ചിരുന്നു. അന്ന് വിടപറയുമ്പോൾ താര തിരിച്ചുവരുമെന്ന് പറഞ്ഞിരുന്നു. ആ വാക്കാണ് താൻ സംരക്ഷിക്കുന്നത് എന്ന് യായ ടൂറെ പറഞ്ഞു. തനിക്ക് ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ടീമുകളിലേക്ക് ക്ഷണം ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ നിരസിച്ച് താൻ ഒളിമ്പിയാകോസ് തിരഞ്ഞെടുക്കുകയായിരുന്നു എന്നും ടൂറെ പറഞ്ഞു.

മുമ്പ് മൊണാക്കോ, ബാഴ്സലോണ തുടങ്ങിയ ടീമുകൾക്കായും യായ ടൂറെ കളിച്ചിട്ടുണ്ട്.

Previous articleടോക്കിയോ ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ച് ഇന്ത്യന്‍ ഷൂട്ടര്‍മാര്‍
Next articleപരിശീലക വേഷത്തിൽ റയൽ മാഡ്രിഡ് ഇതിഹാസത്തിന് ആദ്യ കിരീടം