കേരള ഗെയിംസ് പുരുഷ ഫുട്ബോളിൽ മലപ്പുറത്തിന് വിജയം. ഇന്ന് മഹരാജാസ് സ്റ്റേഡിയത്തിൽ വെച്ച് തിരുവനന്തപുരത്തെ നേരിട്ട മലപ്പുറം ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. മുഹമ്മദ് നവാസ് മലപ്പുറത്തിനായി ഇരട്ട ഗോളുകൾ നേടി. 32ആം മിനുട്ടിലും 72ആം മിനുട്ടിലും ആയിരുന്നു മുഹമ്മദ് നവാസിന്റെ ഗോളുകൾ. അഞ്ജൽ, അൻസാർ എന്നിവരും മലപ്പുറത്തിനായി ഗോൾ നേടി. ജിത്തു ആണ് തിരുവനന്തപുരത്തിന്റെ ആശ്വാസ ഗോൾ നേടിയത്.