കേരള ഗെയിംസ് പുരുഷ ഫുട്ബോളിൽ കാസർഗോഡിന് വലിയ വിജയം. ഇന്ന് രാവിലെ മഹരാജാസ് സ്റ്റേഡിയത്തിൽ വെച്ച് ഇടുക്കിയെ നേരിട്ട കാസർഗോഡ് ഒന്നിനെതിരെ എഴു ഗോളുകൾക്കാണ് വിജയിച്ചത്. മുഹമ്മദ് ഇനാസ് കാസർഗോഡിനായി ഹാട്രിക്ക് ഗോളുകൾ നേടി. 5ആം മിനുട്ടിലും 12ആം മിനുട്ടിലും 45ആം മിനുട്ടിലും ആയിരുന്നു മുഹമ്മദ് ഇനാസിന്റെ ഗോളുകൾ. അഫ്താബ്, അബൂബക്കർ എന്നിവരും കാസർഗോഡിനായി ഗോൾ നേടി. രണ്ട് സെൽഫ് ഗോളും അവർക്ക് അനുകൂലമായി വന്നു. ഹെബിൻ ജേക്കബ് ആണ് ഇടുക്കിയുടെ ആശ്വാസ ഗോൾ നേടിയത്.